NEWS
ഏകദിന ബോധവൽക്കരണ സെമിനാർ
26/09/2025 06:09 PM IST
nila

ചെങ്ങന്നൂർ: ചെങ്ങന്നൂർ ജില്ലാ ആശുപ്രതിയുടെയും പാണ്ടനാട് ഹെൽത്ത് ബ്ലോക്കിന്റെയും നേതൃത്വത്തിൽ ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി പകർച്ചവ്യാധി പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി പൊതുജനാരോഗ്യ നിയമം 2023 നെ കുറിച്ചുള്ള ഏകദിന ബോധവൽക്കരണ സെമിനാർ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ നടത്തി.
പൊതുജന ആരോഗ്യ നിയമ വിദഗ്ധനായ സി ടി ഗണേശൻ , ഹോട്ടൽ ബേക്കറി വ്യാപാരികൾക്കും മറ്റു വ്യാപാരി വ്യവസായികൾക്കും ബോധവത്ക്കരണം നൽകി. പൊതുജനാരോഗ്യ നിയമം 2023 ന്റെ നിയമങ്ങളും, നിയമം പാലിക്കാതെ വന്നാലുള്ള ശിക്ഷകളെയും മറ്റു കാര്യങ്ങളും വിശദമായി വിശദീകരിച്ചു. പൊതുജനാരോഗ്യ സമിതി അംഗങ്ങളും പങ്കെടുത്തു. ശേഷം പാണ്ടനാട് ഹെൽത്ത് ബ്ലോക്കിലെ പബ്ലിക്ക് ഹെൽത്ത് വിഭാഗം ജീവനക്കാർക്ക് പൊതുജനാരോഗ്യ നിയമം 2023 ഏകദിന പഠന പരിശീലന പരിപാടിയും നടത്തി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











